ഹൂറിയ ഹൂറിയ

അകലെ ഈ ഇഷ്‌ക്കിൻ അലയൊലീ  
അധരമെഴുതിയ തേന്മൊഴി ..
ആ ..ചിത്രശിലയിലലിഞ്ഞപോലെൻ ..
ഖൽബിലെ ഹുസ്‌നുൽ ജമാൽ..
ഹൂറിയാ ..ഹൂറിയാ ...ഹൂറിയാ ..ഹൂറിയാ
അകലെ ഈ ഇഷ്‌ക്കിൻ അലയൊലീ
അധരമെഴുതിയ തേന്മൊഴി..
ആ ..പ്രണയമഴയിലലിഞ്ഞപോലെൻ
ഖൽബിലെ ഹുസ്‌നുൽ ജമാൽ..
ബൂബിയാ.. മെഹബൂബിയാ..
ബൂബിയാ മെഹബൂബിയാ ...

ഹൂറിയാ ..ഹൂറിയാ..ഹൂറിയാ..

അലിഫെഴും നിൻ വിരലിനാൽ
അഴകിലെഴുതി സുറുമ നീ ..
ശലഭ ചുംബനമേറ്റപോൽ
ശ്രുതി തുളുമ്പിയ ഹൂറി നീ
റൂഹിലലിയും കിത്താബിലെൻ
ആ എൻ പ്രിയേ ഹുസ്‌നുൽ ജമാൽ...
ജാനിയാ മർ ജാനിയാ..
ജാനിയാ മർ ജാനിയാ..

വെണ്ണിലാ മഴ ശയ്യയിൽ
വിരഹ മധുര മരീചിക
ഇശലു പെയ്യണ രാവിലെ
ഗസല് മൂളിയ വെണ്ണിലാ
കസവണിഞ്ഞ കിനാവുമായ്  
ആ എൻ പ്രിയൻ ബദറുൽ മുനീർ
ഹൂറിയാ ..ഹൂറിയാ ...
ബൂബിയാ.. മെഹബൂബിയാ ..
അകലെ ഈ ഇഷ്‌ക്കിൻ അലയൊലി
അധരമെഴുതിയ തേന്മൊഴി ..
ആ ..പ്രണയമഴയിലലിഞ്ഞപോലെൻ
ഖൽബിലെ ഹുസ്‌നുൽ ജമാൽ..
ഹൂറിയാ ..ഹൂറിയാ ...ഹൂറിയാ ..ഹൂറിയാ

Jannath Official Audio Jukebox | New Malayalam Film Songs