കൊഞ്ചിവാ കണ്മണീ (F)

കൊഞ്ചിവാ കണ്മണീ.. നെഞ്ചിലെ പൊന്മണി   
കൊഞ്ചിവാ കണ്മണീ.. നെഞ്ചിലെ പൊന്മണി   
ലാലലാ ..ലാലലാ ...ലാലലാ ..ലാലലാ ...
ഉം..ഉം ഉം ..

നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ  
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ ..
അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ  
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ ..
ധും ..ധും ..ധും ..ധുംതതാനാനേ ..
ധും ..ധും ..ധും ..ധുംതതാനാനേ ..
സർവ്വമംഗള മംഗല്ല്യേ
ശിവേ...സർവ്വാർത്ഥ സാഥികേ...
ശരണ്യേ ത്രയംബകേ ഗൗരീ...
ദേവീ നാരായണീ നമോഃ സ്തുതേ

നീയെൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്
നീറും മണ്ണിനെ വന്നു പുൽകിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപ്പാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ
നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ  
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ ..
ഉം ..ഉം ..ലാലാലാലാ

കാലം തന്നൊരാ കുഞ്ഞു പീലിപോൽ
മൂകം നെഞ്ചിലായ് നിന്നെക്കാത്തു ഞാൻ
താനേ വാർന്നു നീ വർഷധാരയായ്
മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ
വിരിയു നീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്

നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ ..
അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
കൊഞ്ചിവാ കണ്മണീ.. നെഞ്ചിലെ പൊന്മണി   
കൊഞ്ചിവാ കണ്മണീ.. നെഞ്ചിലെ പൊന്മണി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Knnchiva kanmani

Additional Info

Year: 
2017

അനുബന്ധവർത്തമാനം