ആകാശഗംഗയുടെ കരയില്‍ (F)

ആകാശഗംഗയുടെ കരയില്‍
അശോകവനിയില്‍
ആരെയാരെത്തേടിവരുന്നൂ
വസന്തപൌര്‍ണ്ണമി നീ
(ആകാശ... )

ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ - നിന്‍
കണ്മുനകള്‍ തൊടുത്തു വിട്ടൊരു
നീലമലരമ്പെവിടെ
എവിടെ എവിടെ എവിടേ
(ആകാശ ...)

ചന്ദ്രകാന്തം വാരിത്തൂകും 
ചൈത്ര രജനിയിലൂടെ
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു 
രാജഹംസമെവിടെ
എവിടെ എവിടെ എവിടേ
(ആകാശ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakasha gangayude (F)

Additional Info

Year: 
1964
Lyrics Genre: 

അനുബന്ധവർത്തമാനം