നാവുള്ള വീണേയൊന്നു

നാവുള്ള വീണേയൊന്നു 
നാവോറു പാടിയാട്ടേ

നാടുവാഴും തമ്പ്രാന്റെ 
നാവോറു പാടിയാട്ടേ

തച്ചോളിത്തമ്പുരാന്റെ 
നാവോറു പാടിയാട്ടേ

താളിയും നെല്ലരിയും 
കിണ്ണത്തിലെടുത്തോട്ടേ

ഉണിച്ചിറത്തമ്പ്രാട്ടീടെ 
നാവോറു പാടിയാട്ടേ

കുഞ്ഞൊതേനത്തമ്പുരാന്റെ 
നാവോറും പാടിയാട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naavulla veeneyonnu

Additional Info

Year: 
1964

അനുബന്ധവർത്തമാനം