താലോലം (F)

താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ........... ( താലോലം..)

തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ.......... ( താലോലം..)

താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നിന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോലെ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം............ (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
താലോലം

Additional Info

Year: 
1992

അനുബന്ധവർത്തമാനം