പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍

 

പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ വന്‍പുകഴ് -
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ് വെയില്‍ -
കൊണ്ടെങ്ങും വാകകള്‍ പൂക്കും നാളിൽ

അപ്പോഴുതങ്ങോരു പെണ്‍കൊടിയാള്‍ 
ചെറു ചെപ്പുകുടമൊന്നരയ്ക്കു മേലേ

ദാഹിക്കുന്നു ഭഗിനീ കൃപാരസ -
മോഹനം കുളിര്‍ തണ്ണീരിതാശു നീ
ഓമലേ... തരൂ...

അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരിതന്‍ കൈയ്യാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ
ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ...

ചിറകറ്റ മിന്നാമിനുങ്ങ്‌ പോലെ
അറുപകല്‍ നീങ്ങിയിഴഞ്ഞിഴഞ്ഞു..

ബുദ്ധം ശരണം ഗച്ഛാമി
ധ൪മ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി