കഥപറയണ കാറ്റേ

കഥപറയണ കാറ്റേ മിഴി നിറയണതെന്തേ ..
ചിരിയുടെ കരതേടാൻ പോരുമോ..
കരിയെഴുതിയ രാവേ മണമുതിരണ പൂവേ
പുലരിയെ വരവേൽക്കാൻ പോരുമോ..
പുഴകളേ .. ഇതുവഴി കിളികളെ.. ഇതുവഴി
കനവിനായ് ഇതുവഴി.. ഒരു തുണ വരുമോ
തണലിനായ് ഇതുവഴി... നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി ..ഒരു തുണ വരുമോ

ആകാശം കാണാതെ രാമിന്നൽ തേരേറി
പൊരുന്നേ ആരോമൽ പൂത്താരം
നോവേതോ തേടാതെ കാവകെ പൂചൂടി
പാടുന്നേ പാടാമൗനം പോലും ..
ഓ വരവായി അഴകുകളുരുകിയ നിമിഷമിതാ..
കനവായി ചിരിയുടെ മണിമുകിൽ അരികിലിതാ
കഥപറയണ കാറ്റേ.. മിഴി നിറയണതെന്തേ ..
ചിരിയുടെ കരതേടാൻ പോരുമോ ..
ഓഹോഹോ....
കരിയെഴുതിയ രാവേ.. മണമുതിരണ പൂവേ
പുലരിയെ വരവേൽക്കാൻ പോരുമോ..
പുഴകളേ .. ഇതുവഴി കിളികളേ .. ഇതുവഴി
കനവിനായ് ഇതുവഴി ഒരു തുണ വരുമോ
തണലിനായ് ഇതുവഴി നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി ..ഒരു തുണ വരുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadha parayana katte

Additional Info

Year: 
2017

അനുബന്ധവർത്തമാനം