വാടിക്കരിയുന്ന പൂവേ

വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ (2)
വാഴാന്‍ കൊതിക്കുന്നതെന്തിനു പൂവേ
വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ

എന്തിന്നു ചേറില്‍ പിറന്നു നീ
എന്തിന്നു ചേറില്‍ പിറന്നു താണു
മുങ്ങുന്ന നീരില്‍ വളര്‍ന്നു
എന്തിന്നു നീയും വിടര്‍ന്നു
എന്തിന്നു നീയും വിടര്‍ന്നു വീണു
വിങ്ങുന്നതിന്നോ പുലർന്നു 
വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ

ദൂരത്തു മേവും നിലാവില്‍
ദൂരത്തു മേവും നിലാവില്‍
നിന്റെ രാഗത്തിനാല്‍ എന്തു നേടീ
തീരാത്ത വേദനയല്ലേ
തീരാത്ത വേദനയല്ലേ - ഒന്നു
ചേരാത്ത ജീവിതമല്ലേ
വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ

പ്രേമത്തിലും വന്നു ജാതി
പ്രേമത്തിലും വന്നു ജാതി - ദിവ്യ
ലോകത്തിലെന്തിന്നനീതി
ആരാധ്യം ആ രാജവീഥി
ആരാധ്യം ആ രാജവീഥി - ചെന്നു
ചേരാന്‍ തുനിഞ്ഞതിനാലേ...

വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ 
വാഴാന്‍ കൊതിക്കുന്നതെന്തിനു പൂവേ
വാടിക്കരിയുന്ന പൂവേ - നിന്റെ
വാസന തീരുകയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaadi kariyunna poove

Additional Info

Year: 
1961

അനുബന്ധവർത്തമാനം