ഈ പൂവിതൾ

ഉം.. ഉം ..
ഈ പൂവിതൾ കുമ്പിളിൽ കൈക്കുടന്നയിൽ
നീർതുള്ളികൾ ശൂന്യമായ് ചോർന്നുപോകയായ്
ഈ ജന്മമാം ശംഖിലേ തീർത്ഥമായ്
പിന്നെയും പോരുമോ ..

ഇരുളിൻ അന്ധലിപിയിൽ..
ഈ നിഴലിൻ നീല മഷിയിൽ
രാവ് ദൂരെ എഴുതീ.. വേർപാടിതന്ത്യവരികൾ
നിറതാരകൾ ചൊരിഞ്ഞതോ
ഈ ബാഷ്പധാര നീളെ  ..
ഈ പൂവിതൾ കുമ്പിളിൽ കൈക്കുടന്നയിൽ
നീർതുള്ളികൾ ശൂന്യമായ് ചോർന്നുപോകയായ്

ഒരു നിലാവിൻ പിറകേ..
ഈ നിശയലഞ്ഞു വെറുതെ ..
മൂകസാന്ധ്യ രാഗം..
ചിതയായെരിഞ്ഞു തനിയേ  
എരിവേനലിൻ മാറിലെ
കാർമുകിലുമെങ്ങു പോയ് ...
ഈ വാനവും.. ഭൂമിയും സാഗരങ്ങളും
കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ..
ഈ ജന്മമാം.. ശംഖിലേ തീർത്ഥമായ്..
പിന്നെയും പോരുമോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee poovithal

Additional Info

Year: 
2016

അനുബന്ധവർത്തമാനം