പ്രാണവല്ലഭമാരേ

 

പ്രാണവല്ലഭമാരേ. . 
കാണിനേരം നിങ്ങളെ
കാണാഞ്ഞാൽ പരിതാപം
വളരുന്നു സുഖമിപ്പോൾ
കാണാഞ്ഞാൽ പരിതാപം
വളരുന്നു സുഖമിപ്പോൾ

വീരാ വിരാടകുമാര വിഭോ
ചാരുതരഗുണ സാഗര ഭോ
മാരലാവണ്യാ -
തോം തധീംതതോം
മാരലാവണ്യാ -
നാരീമനോഹാരിതാരുണ്യാ -
ജയ ജയ ഭൂരികാരുണ്യാ വന്നീടുക
ചാരത്തിഹ പാരിൽ തവ -
നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലകൾ ചെയ്‌വതിനും

നാളീകലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി -
തോം തധീംതതോം
കേളികളാടി -
മുദാരാഗമാലകൾ പാടി
കരംകൊട്ടി ചാലവേ ചാടി
തിരുമുമ്പിൽ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടും
ആളികളേ നടനം ചെയ്യണം
നല്ല കേളി ജഗത്തിൽ വളർ‍ത്തിടേണം

പാണിവളകൾ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്കകുലുങ്ങീടവേ
വേണിയഴിഞ്ഞും -
തോം തധീംതതോം
വേണിയഴിഞ്ഞും -
നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ
കല്യാണി ഘനവേണി 
ശുകവാണി സുശ്രോണി
നാമിണങ്ങി കുമ്മിയടിച്ചിടേണം
നന്നായ്‌ വണങ്ങി കുമ്മിയടിച്ചിടേണം
ഇണങ്ങി കുമ്മിയടിച്ചിടേണം
നന്നായ്‌ വണങ്ങി കുമ്മിയടിച്ചിടേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranavallabhamaare

Additional Info

Year: 
1960

അനുബന്ധവർത്തമാനം