പൂങ്കാറ്റേ പൂങ്കാറ്റേ

പൂങ്കാറ്റേ പൂങ്കാറ്റേ മലർവാക കുടവേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടിവേണ്ടേ
പറയാതെ പോയതല്ലേ തിരികെ നീ വന്നതല്ലേ
പോവല്ലേ നീ എങ്ങുമേ ഓ ..  
പൂങ്കാറ്റേ പൂങ്കാറ്റേ മലർവാക കുടവേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ

ആകാശപ്പൂവും തേടി അലയനായി പോയോ കാറ്റേ
അരികിൽ നീ വരാതെ ദൂരെ നീ എന്തിനോ..
പാലാഴി പൊൽത്തിര നീന്തി കാണാതെ പോയോ കാറ്റേ
വെറുതേ വിമൂകം കിനാവിൽ തേങ്ങി ഞാൻ
വീണ്ടുമീ ചില്ലകൾ പൂക്കളാൽ മൂടുവാൻ..
അറിയാതെ പറയാതെ വന്നതല്ലേ നീ ..
അറിയാതെ പറയാതെ വന്നതല്ലേ നീ
പൂങ്കാറ്റേ പൂങ്കാറ്റേ മലർവാക കുടവേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടിവേണ്ടേ

രാവാകെ മായും മേലെ തെളിവാനം കാണും നാളെ
ഓരോ വയൽപ്പൂ നിറങ്ങൾ ചൂടിടും..
ഈ മണ്ണിൽ നീളെ വീണ്ടും വെയിലോളം നൂലിഴ പാകും
ഈറൻ നിലാവിൻ സുഗന്ധം ചേർന്നിടും
കാർമുകിൽ ചേലകൾ മിന്നലാൽ തുന്നുവാൻ
ഒരുനാൾ നീ വരുമെന്നേ ഓർത്തിരുന്നു ഞാൻ..

പൂങ്കാറ്റേ പൂങ്കാറ്റേ മലർവാക കുടവേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടിവേണ്ടേ

Jomonte Suviseshangal | Audio Songs Jukebox| Dulquer Salmaan |Sathyan Anthikad | Vidyasagar|Official