മംഗലം വിളയുന്ന മലനാടേ

 

മംഗലം വിളയുന്ന മലനാടേ - എന്നും
ഞങ്ങൾതൻ ഭാഗ്യമുറ്റ പൊൻനാടേ
പുന്നെല്ലിൻ കതിരണിയും പുഞ്ചകളാൽ ചൂഴും
പുന്നാരഗ്രാമങ്ങൾ കണ്ടതുണ്ടോ
പുതു കേരളഗ്രാമങ്ങൾ കണ്ടതുണ്ടോ

മായങ്ങൾ വന്നാലും മയിലാട്ടം നിന്നാലും
മാറാകൂറുള്ള മക്കളിവർ എന്നും
മണ്ണിൽ പണിയുന്ന മക്കളിവർ
പൊടിമണ്ണിൽ തൂവുമീ ചുടുവേർപ്പിൻ തുള്ളികൾ
പൊന്നായ് മാറ്റുന്ന മക്കളിവർ - നാട്ടിനു
പുതുജീവൻ പോറ്റുന്ന മക്കളിവർ

പള്ളിയും കോവിലും കാവും കലരുന്നു
പലമട്ടിലീ മലനാട്ടിലെന്നാലും
മതജാതിഭേദങ്ങൾ മതി തന്നിലോരാതെ
മരുവുന്നുണ്ടൊരു വീട്ടിൽ മക്കളെപ്പോൽ ഇവർ
മലയാളത്തറവാട്ടിൽ മക്കളെപ്പോൽ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangalam vilayunna malanaade

Additional Info

Year: 
1957

അനുബന്ധവർത്തമാനം