പൂമരക്കൊമ്പത്തു

 

പൂമരക്കൊമ്പത്തു പൊന്‍പുലര്‍കാലത്തു
പൊട്ടിവിടര്‍ന്നെഴും പൂക്കളേ
പൊട്ടിവിടര്‍ന്നെഴും പൂക്കളേ 
(പൂമരക്കൊമ്പത്തു. . . )

ഈമണ്ണില്‍ ഞെട്ടറ്റു വീണുപോയ് ഹാ നിങ്ങള്‍
ഇന്നെനിക്കൊപ്പമായ് തീര്‍ന്നല്ലൊ
എന്നുയിര്‍ പോറ്റുവാന്‍ പോന്നല്ലോ

പുതുമഞ്ഞില്‍ നീരാടി പുതുമകളില്‍ മിഴിമൂടി
പുലര്‍കാറ്റില്‍ ചാഞ്ചാടി പോന്നു നാം (2)
ഉലകിന്റെ മറിമായമറിയാതെയാവിണ്ണില്‍
ഉയരുവാന്‍ കൌതുകമാര്‍ന്നു നാം
(പൂമരക്കൊമ്പത്തു. . . )

നിലതെറ്റി വീണുപോയെന്നാലും നിങ്ങളീ -
നിലയിലും ധന്യരായ് തീരുന്നു
ദേവന്റെ പാദത്തില്‍ സേവനം തേടുവാന്‍
ആ വിരിമാറത്തു ചേരുന്നു

അഴകിന്റെ റാണിമാര്‍ നിങ്ങളാ മൌലിയില്‍
അണയുമ്പോള്‍ ദൂരെയീത്തോഴിതന്‍
അഴലൊന്നു മാറ്റുവാന്‍ വഴിയെന്ന ദേവനോ-
ടര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ
അര്‍ത്ഥിയ്ക്കുകില്ലയോ പൂക്കളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomarakombathu

Additional Info

Year: 
1955

അനുബന്ധവർത്തമാനം