സുൻ മിത് വാരെ

സുൻ മിത് വാരേ..... ദുൻ ഹേ പ്യാരേ....
പുകാരേ ദിൽ ആരേ......
കൽ ഭായി കീ ഓ ശാദീ രേ...
ദുവാ ദേനാ സാരേ.......
നേരാണേ... നാളെയാണേ........
നാട് തെണ്ടും.... കാറ്റിന്റെ കല്യാണനാൾ.....

സുൻ മിത് വാരേ....ദുൻ ഹേ പ്യാരേ.....
പുകാരേ ദിൽ ആരേ......

ഓ....പകൽത്തിങ്കളേ എൻ ചെറുക്കന്ന് ചൂടാൻ 
ചന്ദനക്കുടകൊണ്ട് വാ....
കുയിൽപ്പെണ്ണിനായി മണിത്താലി തീർക്കാൻ
മിന്നലിൻ കാനൽപ്പൊന്ന് താ......
ഈ അലഞ്ഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ
നൂപുരം കൊണ്ട് വാ........
കടൽനുര ചുരുളെടുത്തവൾക്കൊരു മരതക
കമ്മലായ് കൊണ്ടു വാ... 
മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ......

സുൻ മിത് വാരേ.......ദുൻ ഹേ പ്യാരേ.......
പുകാരേ ദിൽ ആരേ......

ഈ പകൽക്കിളി പാട്ടിൽ തകിൽച്ചിന്ത് വേണം....
പൂനിലാ കല്യാണനാൾ......
തുലാമുകിൽ തുണ്ടാൽ മണിപ്പന്തൽ വേണം..
നെഞ്ചിലെ ആഘോഷനാൾ......
ആ തരിവളയിട്ട താമരവിരലിന് 
മോതിരം കൊണ്ട് വാ.....
അവളുടെ തുടുനെറ്റി തടത്തിലെ ഇലക്കുറി 
താരമേ തന്നുവോ.......
മനസ്സിന്റെ മായച്ചിറകിൽ ഞാൻ പറന്നോട്ടേ......(പല്ലവി)

സുൻ മിത് വാരേ.....ദിൽ ഹേ പ്യാരേ......
പുകാരേ ദിൽ ആരേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sun mithvaare

Additional Info

Year: 
2002

അനുബന്ധവർത്തമാനം