സന്ധ്യതൻ അമ്പലത്തിൽ

Year: 
1977
Sandhyathan Ambalathil
7
Average: 7 (3 votes)

സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ
ചന്ദനകാപ്പു ചാർത്തി അമ്പിളി ദേവിയായ്
താരകളാരതിയായ് (സന്ധ്യതൻ..)

മാഘമുകിൽ മാലികകൾ വന്നു തൊഴുതു
രാഗമധുരാഞ്ജലികൾ വീണു തൊഴുതു
തരംഗഗംഗയാടുമെന്റെ മനസ്സു വീണയാകവേ
പ്രണയഗാനദേവതേ നിൻ
ഹൃദയവാതിൽ തേടി ഞാൻ (സന്ധ്യതൻ..)

മാളികയിൽ നിന്റെ നിഴൽ കണ്ടു സഖി ഞാൻ
പാദസരം പാടുമെന്നു കാത്തു സഖി ഞാൻ
ചിലങ്ക ചാർത്തിയുറങ്ങും നിന്റെ
ജാലകത്തെ ഉണർത്തുവാൻ
കദനതാളം പൂക്കുമെന്റെ ഗാനം
തെന്നലാക്കി ഞാൻ (സന്ധ്യതൻ..)

Sandhyathan Ambalathil - Abhinivesham (1977)