എനിയ്ക്ക് പാടുവാൻ (D)

എനിയ്ക്ക് പാടുവാൻ മഴവിൽ തംബുരു മീട്ടി വന്നു നീ.......
മധുര നൊമ്പര പ്രണയപ്പൂവായ് പൂത്തു നിന്നു ഞാൻ.....
ഒരേ വർണ്ണം......... ഒരേ സ്വപ്നം.......
ഒരേ ദാഹം........ മനസ്സൊരു തീരാമോഹത്തിൻ തിരയായ് മാറുന്നൂ......

എനിയ്ക്ക് പാടുവാൻ മഴവിൽ തംബുരു മീട്ടി വന്നു നീ.......
മധുര നൊമ്പര പ്രണയപ്പൂവായ് പൂത്തു നിന്നു ഞാൻ........

പ്രിയനാഥാ നിൻ പൊൻമുഖം ഇതളിടും പൊന്നാമ്പൽ
ഇതളിലെ മധു തേടുവാൻ മധുപനായ് നീയില്ലേ.....
എൻ മലരേ.... മാധുര്യമേ...... നീ ഒഴുകൂ എൻ ജീവനിൽ...
എൻ നിനവുകളണിയുമൊരാഴകായ് നീ-
വന്ന്‌ തഴുകുമ്പോൾ മെല്ലെ മെല്ലെ ഉരുകും ഞാൻ....
ഈ തുടി മഞ്ഞ് പൊഴിയുന്ന താഴ്‌വരയിൽ
ഞാൻ മണിത്തുള്ളി കിലുക്കുന്ന കാറ്റാകും.....

എനിയ്ക്ക് പാടുവാൻ മഴവിൽ തംബുരു മീട്ടി വന്നു നീ......
മധുര നൊമ്പര പ്രണയപ്പൂവായ് പൂത്തു നിന്നു ഞാൻ.......

മിഴികളിൽ പരൽമീനുകൾ... മൊഴികളിൽ പാൽനിലാവ്
നിൻ മനം സ്വരസംഗമം.... ഞാൻ വെറും മൺവീണ.....
നിൻ വീണാ.... നാദങ്ങളിൽ ഞാനല്ലോ ദേവാമൃതം.....
നീ ഇളംമുളം കാടിന്റെ തണലായാൽ
ഞാൻ കുനുകുനെ ചിറകുള്ള കിളിയാകും.....
നീ കളമുളം തണ്ടിലെ മൊഴിയായാൽ
ഞാൻ വസന്തങ്ങളണിയുന്ന തളിരാകും........ (പല്ലവി )

എനിയ്ക്ക് പാടുവാൻ മഴവിൽ തംബുരു മീട്ടി വന്നു നീ......
മധുര നൊമ്പര പ്രണയപ്പൂവായ് പൂത്തു നിന്നു ഞാൻ.....
മ്മ്..... മ്മ്..... മ്മ്...... മ്മ്........
ലാ... ലാ..... ല..... ല.... ല.... ലാ... ലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eniykku paaduvaan

Additional Info

Year: 
2004

അനുബന്ധവർത്തമാനം