പാൽക്കടലിലുയരും(D)

 

സ രി ഗ മ പ ഗ മ പ ധ നി സ നി  ധ പ മ ഗ രി സ
ആ.........ആ...........ആ........ആ........
പാൽക്കടലിലുയരും പരമാനന്ദമേ....
പാഴ്‌മുരളിയിലുണരും മുരളീഗീതമേ.......(2)
പാൽക്കടലിലുയരും പരമാനന്ദമേ....
പാഴ്‌മുരളിയിലുണരും മുരളീഗീതമേ.......
പഴമകളോടെ മനതാരിലുള്ള തേനേ......
പുതുമകളോടെ ഒഴുകുന്നു മണ്ണിലൂടെ....
അമൃതിൻ കയമേ സംഗീതമേ.....
പാൽക്കടലിലുയരും പരമാനന്ദമേ....

പണ്ഡിതനും വെറുമൊരു പാമരനും...
ഒരുപോലെ നെഞ്ചിലുള്ള നേദ്യം....(2)
മന്നവനോ കീർത്തനമേ...യാചകനോ ജീവിതമേ...(2)
സാധകന്റെ ഉള്ളിലുള്ള വേദസാര മന്ത്രമോ.....
പാൽക്കടലിലുയരും പരമാനന്ദമേ....
പാഴ്‌മുരളിയിലുണരും മുരളീഗീതമേ.......

ശംഖൊലിയും ഉലകിലെ ബാങ്കൊലിയും....
മണിനാദവും ലയിച്ച പുണ്യമേ.....(2)
വേദനയിൽ സാന്ത്വനമേ...സ്നേഹസുധാ സാഗരമേ....(2)
ജാതിഭേദമെന്ന മിഥ്യ തീണ്ടിടാത്ത നിത്യസത്യമേ......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paalkkadaliluyarum

Additional Info

Year: 
2007

അനുബന്ധവർത്തമാനം