തെന്നിത്തെന്നിപ്പോകും

ഏയ്‌..ഏയ്‌.. ഐ ലവ്‌ യു
ഐ...ലവ്‌...യു...

തെന്നിത്തെന്നിപ്പോകും തേൻകുരുവീ
മാനസത്തിൻ പൂവനത്തിൽ വിരുന്നു വരൂ
പ്രേമദാഹത്താൽ തേങ്ങുമാത്മാവിൽ
പ്രകാശമായ്‌ നിറയൂ ഐ ലവ്‌ യു
(തെന്നിത്തെന്നിപ്പോകും...)

കോപമുണർന്നൊരീ വദനം
കാണാനെന്തൊരു ചന്തം
പുഞ്ചിരിമായും ചുണ്ടുകളിൽ ഞാൻ
പകരാം പുതിയൊരു രാഗം
പുഞ്ചിരി മായും ചുണ്ടുകളിൽ
ഞാൻ പകരാം പുതിയൊരു രാഗം
(തെന്നിത്തെന്നിപ്പോകും...)

മിഴികളിൽ പുലിയുടെ ഭാവം
മനസ്സോ മുയൽപോൽ പാവം
പരിഭവമിനിയും മാറുകയില്ലേ
പറയൂ മാനസദേവാ
പരിഭവമിനിയും മാറുകയില്ലേ
പറയൂ മാനസദേവാ

തെന്നിത്തെന്നിപ്പോകും തേൻകുരുവീ
മാനസത്തിൻ പൂവനത്തിൽ വിരുന്നു വരൂ
പ്രേമദാഹത്താൽ തേങ്ങുമാത്മാവിൽ
പ്രകാശമായ്‌ നിറയൂ ഐ ലവ്‌ യു
ഐ...ലവ്‌...യൂ...

Anuraga Kodathi | Thenni Thenni Pokum song