മനസ്സേ ഈറൻ മുകിലായ് (D)

മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
വരവായ് ഓരോ വെൺതൂവൽ തേരിൽ
സ്നേഹചന്ദന കുളിരഴകിൽ
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ

പതിയെ പാടുമെൻ പ്രണയം കേട്ടുവോ
താഴമ്പൂകാറ്റെ.....
പതിവായ് തേടുമെൻ പ്രിയനേ കണ്ടുവോ
പാറും പൂമ്പാറ്റേ
പണ്ട് ചെണ്ടുമല്ലി തേൻ കനവ്
ഇന്നു കൊണ്ടുവന്നു പൂഞ്ചിലമ്പ്
എന്റെയുള്ളിനുള്ളിൽ വന്നിരുന്നു
മെല്ലെ ചൊല്ലണുണ്ട് രാക്കുറുമ്പ്
ഒന്ന് പറയൂ പറയൂ കുറുകും കുയിലേ
ഇളനീർ പുഴയിൽ നനയും എൻ കനവ്
തന്നാരെ തന്നാരെ തന്നാരെ തന്നാരെ
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
തന്നാരെ തന്നാരെ തന്നാരെ തന്നാരെ
മഴയിൽ തോരാ മധുരം നുകരാൻ

അരികേ വന്നുനീ അകമേ പൂത്തുവോ
തീരാ മാമ്പൂവേ
പനിനീർ തെന്നലിൽ കൂടെ പാടിയോ
പാവം പൂമൈനേ
പണ്ട് കണ്ണുകൊണ്ട് കഥപറഞ്ഞു
പിന്നെ യാത്രചൊല്ലി പോയ്മറഞ്ഞു
എന്റെ ഉള്ളിന്നുള്ളിൽ നോവെരിഞ്ഞു
നിന്നെ കാത്തു കാത്തു ഞാൻ കുഴഞ്ഞു
ഒന്നു വരുമോ ഇതിലെ
നിറവാൽ മയിലേ
മഴവിൽ മുനയാൽ എഴുതു എൻ കവിത
തന്നാരെ തന്നാരെ തന്നാരെ തന്നാരെ

മനസ്സേ ഈറൻ മുകിലായ് (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manasse eeran mukilaay

Additional Info

അനുബന്ധവർത്തമാനം