പകരാം ഞാൻ പാനമുന്തിരി

പകരാം ഞാൻ പാനമുന്തിരി 
പകരാം ഞാൻ പാനമുന്തിരി 
പാടാം ഞാൻ മോഹമഞ്ജരി
കുളിരായ് നിൻ മാറിൽ വീണു 
കുളിരായ് നിൻ മാറിൽ വീണു 
പടരാം ഞാൻ മധുരാഗവല്ലരി
പടരാം ഞാൻ മധുരാഗവല്ലരി
(പകരാം...)

തുടിക്കുന്ന യൗവനം ഞാൻ
തുളുമ്പുന്ന താരുണ്യം (തുടിക്കുന്ന.. )
പുണരാൻ അരികെ വരൂ
ഈ പൂമേനി തഴുകി വരൂ
ലഹരിതൻ ചിറകുള്ള പുഷ്പവിമാനത്തിൽ
ഇണയായ് പറന്നുയരൂ (ലഹരിതൻ.. )
(പകരാം..)

വിടരുന്ന സൗരഭം ഞാൻ
വിസ്മയസംഗീതം (വിടരുന്ന.. )
മദിരാചഷകവുമായ് നിൻ
മനസ്സിൽ വിരുന്നു വരും
മലർശരൻ തൊടുക്കുന്ന മധുരവികാരത്തിൻ
തിരകളിൽ നീന്തി വരും
(പകരാം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pakaraam njan paanamunthiri

Additional Info

Year: 
1981

അനുബന്ധവർത്തമാനം