നേരം പുലരും മുൻപേ

നേരം പുലരും മുൻപേ...മാനം വെളുക്കും മുൻപേ......
വേഷം പകർന്നു കൊണ്ടീ കാലം എങ്ങോട്ട്.......
ആരും നടുങ്ങുന്നില്ലാ...... ഖേദം നടിയ്ക്കുന്നില്ലാ.....
നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ട്:...
ചപ്പും ചവറും കൂട്ടിക്കെട്ടി റോഡിലെത്തിച്ചോ....
ദിക്കും പക്കും നോക്കി അടവിൽ വീട്ടിലെത്തിയ്ക്കോ....
മമനാടേ... മലനാടേ.. നീ അടിമുടി കേടായി...
കണ്ണുമടച്ച് നടന്നാൽ കാര്യം നടപടി ശരിയല്ല......
( നേരം................ മുന്നോട്ട്)

പെൺപട്ടണം... പെൺപട്ടണം... പെൺപട്ടണം...

വൻകാര്യം പറയാൻ നൂറാളുകൾ.....
സൽകർമ്മം ചെയ്യാനില്ലാളുകൾ...... (2)
പാലം കുലുങ്ങിയാലും താൻ വീഴല്ലേ.......
തീരമൊടുങ്ങിയാലും ഞാൻ തീരല്ലേ.........
നാടേ നടുവിലോടാൻ വികടന്യായം..... തകിട താളം....
( നേരം................മുന്നോട്ട്)

ലാവണ്യം ചോരും കരമൊന്നുമീ.......
മാലിന്യം പോക്കും മനനേരിനാൽ......( 2 )
പെണ്ണാളു തുനിഞ്ഞാൽ നാടോമലേ........
പൊന്നാപുരം പോലെ പെൺപട്ടണം......
ഏതോ കദനകാര്യം പകരും തീരാവ്യഥകളോടെ.......ഹോയ്....
(പല്ലവി) ( നേരം............ മുന്നോട്ട്)

Nerampularum munpe - Penpattanam