ഇരുളിൽ ഒരു കൈത്തിരി

ലൈല ലൈല ലൈല ല്ലേ... ല്ലേ....ല്ലേ....(4)
ഇരുളിൽ ഒരു കൈത്തിരി.... പുലരും വരെ പുഞ്ചിരി
പകലിന്നിരവിൽ തെളിയും വെയിലിൽ കാണാതെരിയും തിരി.... (2)
തീരുന്നൊരു വേഷം.... തുടരും മറുവേഷം......
എന്നും പുതുവേഷം.... ഇത് തീരില്ലാ.... തീരില്ലാ....
സ്നേഹിയ്ക്കാൻ മാത്രം പറയുന്നീ മനസ്സ്.. ഹൃദയത്തിൻ തപസ്സ്......
ഇത് തീരില്ലാ....... തീരില്ലാ....... (ഇരുളിൽ...... കാണാതെരിയും തിരി)

ചെല്ലച്ചെറുവരികൾ കവിയേ മോഹിച്ചൂ.......
കവിയോ കവിതയ്ക്കുളളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചൂ.....
കൈതപ്പൂമൊട്ട് നദിയേ സ്നേഹിച്ചൂ......
ഒഴുകിപ്പോകും നദിയേ നീലക്കടലോ പ്രാപിച്ചൂ......(2)
നിഴലും നിറങ്ങളാകും.... അഴകിൻ മരാളം നീയേ.....
ചിരിയിൽ എൻ ജീവനാകേ... പടരും പ്രകാശം നീയേ....
(ഇരുളിൽ......... കാണാതെരിയും തിരി)

ചിപ്പിയ്ക്കുൾ മുത്ത് തിരയേ മോഹിച്ചൂ......
പായും തിരയോടാരും കേൾക്കാതെന്തോ ചോദിച്ചൂ....:
പൊഴിയും മഴമുത്ത് ഇലയെ സ്നേഹിച്ചൂ.......
ഇലയിൽ നിന്നും വഴുതിപ്പോയ് മഴയോടൊരുമിച്ചൂ......
പകലിൻതലങ്ങളിൽ മുടും... ഇരുളിൽ നീരാളം പോലെ...
പടരും എൻ ജീവനാകേ.......കുളിരും ഒരോർമ്മ നീയേ........
(ഇരുളിൽ............... കാണാതെരിയും തിരി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
iruliI oru Kaithiri

Additional Info

Year: 
2012

അനുബന്ധവർത്തമാനം