കിളി കിളി

 

കിളി കിളി ഇക്കിളി കിക്കിളി പൂങ്കിളി 
നുണ നുണ പാടും പാട്ടിൻ പൈങ്കിളി....
നിര നിര നിരയായ് വരി വരി നില്പ്പൂ....
നിറ നിറ പൊലി താലം......

ഏഴാം കരയിൽ അമ്പിളിമുക്കിൽ ആഴി തലോടും
സ്വപ്നപ്പാടം കൊയ്തുമെതിയ്ക്കാൻ വായെന്നുണ്ണികളേ....
ആടിത്തെന്നൽ താന്നിക്കുന്നേൽ പൂവും പൊന്നും വാരും മുൻപേ....
തൂവൽത്തേരിൽ പോകാം ഉണ്ണികളേ.....
കാണെക്കാണെ താഴേ വന്നൂ താരാകാശം....
നാളിൽ നാളിൽ സമ്മാനിച്ചൂ നക്ഷത്രങ്ങൾ....
മാനത്തെ തൈത്തെങ്ങിൻ ഇളനീരും താരും വാങ്ങിപ്പോരാം....
ധീം തന ധീം തന താരേ.............ധീം തന ധീം തന ധീം ധീം തനനാ.....
(ഏഴാം കരയിൽ..........................പോകാം ഉണ്ണികളേ....)

പാഠശാലയിതു തീരാതേൻകുടം.....അലയൊടുങ്ങാത്ത സാഗരം....
ചൈത്രസന്ധ്യതരും മായാവർണ്ണമായ് കനകമാണീ മന്ദിരം.....
കാട്ടുമാങ്കനിയിൻ തോപ്പിലാടി വാ....കാക്കാത്തീ.......
കാറ്റെറിഞ്ഞൊരീ സ്നേഹകമ്പളം.....
വീശി വീശി മെല്ലെ ഓണക്കാലം ചേലിൽ കാണാം....
ധീം തന ധീം തന താരേ.............ധീം തന ധീം തന ധീം ധീം തനനാ.....
(ഏഴാം കരയിൽ..........................പോകാം ഉണ്ണികളേ....)

സൂര്യനാളമിനീ ഓരോ നാമ്പിലും...സുകൃതമെഴുതുന്ന കാലമായ്...
വെണ്ണിലാപ്പുഴ തരും കാണാനൂലുമായ്...
പുടവ നെയ്തുവോ മാനസം.....
താനേപാടുമീ ഓടത്തേൻ കുഴൽ കാതോരം.......
ശാന്തി മന്ത്രമായ് നീർത്തുളുമ്പിയോ..... 
ഏറ്റുപാടി നമ്മൾ മാരിക്കാലത്ത്താളം തേടും.... 
ധീം തന ധീം തന താരേ.............ധീം തന ധീം തന ധീം ധീം തനനാ.....
..........................................................(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
kili kili

Additional Info

Year: 
2012

അനുബന്ധവർത്തമാനം