മഴനനഞ്ഞ മൺപാതകൾക്കരികിൽ

മഴ നനഞ്ഞ മൺപാതകൾക്കരികിൽ..
നിഴലിൽ...
നിരന്നൊരീ മിഴികൾ പാതി തുറന്ന പൂവുകളിൽ
വെറുതേ..തിരഞ്ഞതിന്നകമെരിഞ്ഞുണരും
കിനാവുകളോ.. നിറമോ നിലാവോ..
ഇലകൾ കൊണ്ടു മറഞ്ഞ പുഞ്ചിരിയോ...
വിരലൊന്നമർന്നാൽ കവിളിലൂടൊഴുകുന്ന നീരലയോ
വഴുതില്ല ഞാനീ..
മഴനനഞ്ഞ മൺപ്പാതകൾക്കരികിൽ
നിഴലിൽ.....ആ....

പടവു മൂടിയ പായലിൽ...
പരൽ മീനുകൾ പിടയുന്നപോൽ (2)
ഇടറുമെൻ മനസ്സേ..
തുലാമഴ പൊഴികയീ തെളിമിന്നലിൽ
ഒരു പെൺനിറം നീ കണ്ടിരുന്നെങ്കിൽ...

മഴ നനഞ്ഞ മൺപാതകൾക്കരികിൽ..
നിഴലിൽ....
മ പാ മ പാ മ പാ മ പാ
ധ രി രീ സ നി ധ പ മ ഗ ധ പ
മ പ മ മാ ഗ രി സ നി രി സ സ
ധ നി സ നി ധ പ
സ രി സ സ മ ധ പ പ
സ രി സ സ ധ നി ധ ധ
സ രി സ സ നി സ നി നി
സ നി ധ പ  മ പ ധ നി സ
സ പ പ ധ നി സ
സ പ പ ധ നി സ

മുറിയിലെ ഇരുൾ മൂലയിൽ
വെയിൽ കോറിടുന്ന കളങ്ങൾ പോൽ(2)
തെളിയുമെൻ മനസ്സേ..
ജനാലയിലണയുമീ മുകിൽ നീലയിൽ
മഴവിൽ നിറം.. നീ ചേർത്തിരുന്നെങ്കിൽ

PADMINI MOVIE SONG