ശാരദേന്തു പാടി(D)

 

ഒരു നാളും കേൾക്കാത്ത സംഗീതം....
ഇന്നൊരു നാളും കാണാത്ത സ്വപ്‌നങ്ങൾ...
പൂനിലാമൊഴികളായ്..രാത്രിതൻ കവിതയായ്...
പാടുന്നൂ...പാടുന്നൂ...പൂന്തിങ്കൾ..............
ആ......ആ.....പാടുന്നൂ....പാടുന്നൂ...പൂന്തിങ്കൾ....

ശാരദേന്ദു പാടീ....നാളെ നല്ല നാളെ...ഓമലേ...
സാമഗാനമോതി സാന്ത്വനങ്ങൾ പോലേ....ഓമലേ...
സ്നേഹശാരികേ.....എങ്ങു നിൻമുഖം...
സ്വപ്നദൂതികേ..... ഇനിയെന്ന് കാണുമോ....
നാളെയീ.....ലോകമെൻ കൈകളിൽ........

ശാരദേന്ദു പാടീ....നാളെ നല്ല നാളെ...ഓമലേ...

ഓ.... മഴക്കാലം കാത്ത് ഞാനൊരു മലവാഴ നട്ടല്ലോ..
കനിയെന്ന് കായ്ക്കുമെന്ന് അറിയാതെ നിന്നല്ലോ...
മഴയെന്നു വരുമോ...കനിയെന്ന് കായ്ക്കുമോ....

ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ 
വിളിയൊന്നു കേൾക്കുവാൻ നിന്നതാണു ഞാൻ...(2)
തേങ്ങുമെൻ തെന്നലേ.....നീയുറങ്ങിയോ.....
താരിളം തിരകളേ......കേണുറങ്ങിയോ.......
ഈ ശ്യാമരാവ് നാളെ പുലരിയായ് വരും.....
നാളെയീ....ചില്ലകൾ പൂവിടും...........

ശാരദേന്ദു പാടീ....നാളെ നല്ല നാളെ...ഓമലേ...

മായാമരാളമായ് നീ വരൂ പ്രിയേ....
ചേതോഹരാംഗിയായ് ദേവി നീ വരൂ.....(2)
നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും....
കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും.....
നാം കണ്ട പൊൻകിനാക്കൾ കുളിരുമായ് വരും...
നാളെയീ....ലോകമെൻ കൈകളിൽ............(പല്ലവി)

ശാരദേന്ദു പാടീ....നാളെ നല്ല നാളെ...ഓമലേ...
സാമഗാനമോതി സാന്ത്വനങ്ങൾ പോലേ....ഓമലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sharadenthu paadi

Additional Info

Year: 
1997

അനുബന്ധവർത്തമാനം