ചന്ദനത്തൊട്ടിൽ ഇല്ലാ

ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ
ചെന്താമര കണ്ണനുണ്ണി വാവാവോ
ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ
ചെന്താമര കണ്ണനുണ്ണി വാവാവോ

രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍
രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍
താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍
ചന്ദ്രികപ്പൊന്‍വിളക്കില്ലാ - താമരപ്പൊൻമെത്തയില്ലാ
ചെന്താമര കണ്ണനുണ്ണി വാവാവോ

ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ
ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ
നാളെ ഞങ്ങള്‍ നിന്‍നിഴലിൽ എന്‍സ്വപ്നമേ
പൊന്‍പുല൪കാലം പൂകാന്‍ 
പൊന്നിന്‍ കിനാക്കള്‍ കാണാന്‍
ചെന്താമരക്കണ്ണനുണ്ണി വാവാവോ
ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ
ചെന്താമരക്കണ്ണനുണ്ണി വാവാവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandana thottil illa

Additional Info

Year: 
1970

അനുബന്ധവർത്തമാനം