തങ്കക്കരിമ്പിന്റെ

രാത് നശീലീ ഹേൻ... ആംഖോ മേം നഷാ ഹേൻ.... (2) 
അകലേ മിൽകേ നഷീലേ ഹോ ജായേൻ രാത് ഭർ... 
ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ-
മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...(2)
ഹിലാലിൻ കുളിരേ എന്റെ ഖൽബേ...
മുത്തിൽമുത്തായ് മുംതാസ് ഞാൻ 
ഹിലാലിൻ കുളിരേ കന്നിനിലാവേ 
കണ്ണിലെഴുതാൻ മഷിയായ് ഞാൻ....

ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ-
മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...

തങ്കക്കരിമ്പിന്റെ കുരുന്നുകൊമ്പേ...
തിങ്കൾത്തിടമ്പിന്റെ മണിക്കൊതുമ്പേ...
മഞ്ഞക്കണിക്കൊന്നക്കുരുന്നു പെണ്ണേ... 
നെഞ്ചത്തെന്തിനിന്നു വിരുന്നു വന്നു.. 
മഞ്ഞളിന്റെ മണം മനസ്സിലില്ലേ...
കുഞ്ഞുമരപ്പക്ഷി മിഴിയിലില്ലേ...
ഇല്ലിമുളം കുഴലേ അല്ലിമലരഴകേ....
ഇടം വലം നടന്നെന്റെ അരികേ വാ...

ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ-
മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...

തഞ്ചിക്കൊഞ്ചിത്തമ്മിൽ തുളുമ്പുമ്പോഴും...
പഞ്ചവർണ്ണപ്പനങ്കിളി വിളിച്ചാൽ...
നെഞ്ചിനുള്ളിൽ വന്നു പറന്നിറങ്ങാൻ...
മഞ്ചലിന്റെ മണിയരികിലില്ലേ...
തെന്നലിന്റെ തണുതണുപ്പിലില്ലേ....
ചിന്നക്കളമൊഴി ചുണ്ടിലില്ലേ....
പവനുള്ള മയിലേ മായക്കാറ്റിന്നഴകേ... 
ഇടംവലം നടന്നെന്റെ അരികേ വാ.... (പല്ലവി)

ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ-
മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thankakkarimbinte

Additional Info

Year: 
2007

അനുബന്ധവർത്തമാനം