ബാല്യകാലസഖി

ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 
നീയെന്നിനിയെന്‍ പ്രേമകഥയിലേ 
നായികയായ്ത്തീരും 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 

പോയവസന്തങ്ങളോര്‍മ്മിച്ചു നില്‍ക്കുമീ 
ഏഴിലംപാലതന്‍ തണലില്‍ 
പണ്ടു നട്ട രാജമല്ലികള്‍ 
പണ്ടു നട്ട രാജമല്ലികള്‍ 
പത്തുവട്ടം പൂവിട്ടു - പിന്നേ 
പത്തുവട്ടം പൂവിട്ടു 
ബാല്യകാലസഖീ - സഖീ 
ബാല്യകാലസഖീ 

പുളിയിലക്കരയൊന്നര ചുറ്റി
പൂവാങ്കുരുന്നില ചൂടി
നിന്നെപ്പോലെ നാട്ടിന്‍പുറമൊരു-
സുന്ദരിയായിരുന്നൂ - അന്നൊരു 
സുന്ദരിയായായിരുന്നു 

തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു
ദീപാരാധന തൊഴുതൂ - ഞാനെത്ര
ദീപാരാധന തൊഴുതു 
അമ്പലനടയില്‍ എന്നിനി നമ്മള്‍ 
അമ്പലനടയില്‍ എന്നിനി നമ്മള്‍ 
ദമ്പതിമാരായ് നില്‍ക്കും - നവ 
ദമ്പതിമാരായ് നില്‍ക്കും 
ബാല്യകാലസഖീ -സഖീ 
ബാല്യകാലസഖീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Baalyakaalasakhi

Additional Info

Year: 
1967
Lyrics Genre: 

അനുബന്ധവർത്തമാനം