ദിനം ദിനം

ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ അലയലയായ് തുള്ളുന്നു..
ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ മഴമഴയായ് പെയ്യുന്നു..
നീയെങ്ങുപോയ് നീയെങ്ങുപോയ്..
എൻ ജീവനേ നീ.. മറന്നുപോയോ..
ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ അലയലയായ് തുള്ളുന്നു
ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ മഴമഴയായ് പെയ്യുന്നു..

മന്ദഹാസപ്പൂക്കളെൻ.. മനതാരിലിന്നും..
അനുരാഗലോലം നിൻ.. ആനന്ദരാഗം (2)
അഴകേ നിൻ ഓർമ്മകൾ...
അകതാരിൽ നിറയുമ്പോൾ
അഴകേ നിൻ ഓർമ്മകൾ...
അകതാരിൽ നിറയുമ്പോൾ
വാനവിൽ വർണ്ണം പൂത്ത വസന്തം...
ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ അലയലയായ് തുള്ളുന്നു..
ദിനം ദിനം.. ദിനം ദിനം
നീയെന്നുള്ളിൽ മഴമഴയായ് പെയ്യുന്നു..

കാലങ്ങളേറെ കഴിയുന്നു ഹാസിനി ..
അറിയുകയില്ലേ നീ.. മൗനാനുരാഗം (2)
അമലേ നിൻ ഭാവങ്ങൾ.. എന്നെ തഴുകുമ്പോൾ
അമലേ നിൻ ഭാവങ്ങൾ.. എന്നെ തഴുകുമ്പോൾ
നൊമ്പരപ്പൂക്കൾ... വിരിയുന്നു വീണ്ടും...

ദിനം ദിനം.. ദിനം ദിനം..
നീയെന്നുള്ളിൽ അലയലയായ് തുള്ളുന്നു..
ദിനം ദിനം.. ദിനം ദിനം
നീയെന്നുള്ളിൽ മഴമഴയായ് പെയ്യുന്നു
നീയെങ്ങുപോയ് നീയെങ്ങുപോയ്..
എൻ ജീവനേ നീ.. മറന്നു പോയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dinam dinam

Additional Info

Year: 
2016

അനുബന്ധവർത്തമാനം