എന്റെ മനസ്സില്‍

എന്റെ മനസ്സില്‍ കൂടുകൂട്ടിയൊരമ്പലപ്രാവേ (2)
നിന്റെ പ്രണയമധുരനാദം 
എന്റെ കരളില്‍ നെയ്യും മോഹം
                                       (എന്റെ)

എന്നെ നിന്‍ തൂവലാല്‍ മൃദുലമാക്കും നിമിഷം(2)
ഭൂമിയും വാനവും പൂവിടും വേളയില്‍
മനസ്സിലെ മധുപനു മധുകണമരുളി
കൈയ്യും മെയ്യും ചാര്‍ത്തും കുളിരല
                                         (എന്റെ)

എന്നെ നീ നിന്നിലെ സുകൃതമൂട്ടും സമയം(2)
ആയിരം മാധവം പൂക്കുമീ ലജ്ജയില്‍
കതിരിടും മിഴിയിലെ കവിതയില്‍ നിന്നും
പൊന്നും പൂവും ചൂടും കനവുകള്‍
                                            (എന്റെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ente manassil

Additional Info

അനുബന്ധവർത്തമാനം