അശ്വരൂഢനായ

അശ്വരൂഢനായ വിശ്വനാഥനേ വിശുദ്ധനാഥനേ...
ഏഴകളെ കാത്തരുളും തോഴനേ മനസ്സിലെ തോഴനേ...
പകലിന് കേട്ടുണരാൻ മണിരവമല്ലേ നീ
ഇരവിന് പൂത്തുലയാൻ മെഴുതിരിയല്ലേ നീ
ഉലകിതിനായി പടപൊരുതും ഉയിരിന് പുണ്യം നീ (അശ്വരൂഢനായ.... തോഴനേ)

സാത്താനാകും പാമ്പിനെ നിഗ്രഹിച്ച വീരാ
ഞാനും കൂടാൻ വന്നിതാ നിൻ പെരുന്നാള്... (2)
ഗീവർഗ്ഗീസ് യോദ്ധാ തിന്മകളോ നീചാ
കൈവണങ്ങി നിന്നേ നിൻ കഴലിൽ ഞാൻ
മിന്നും മുത്ത് കുടകേ തെന്നിത്തെന്നിയൊഴുകും
മനസ്സിന് ലയമായി താളം മേളം ചെവിന്നോളം (അശ്വരൂഢനായ.... തോഴനേ)

കണ്ണീരില്ലാ കാലമോ നിൻ കൃപയിൽ ഞങ്ങൾ
സമ്മാനമായി വാങ്ങീടാം നല്ല അയൽക്കാരായി (2)
എന്നിടയൻ നീയേ നിൻ വരമോ നേടാൻ
മുട്ടുകുത്തകയാണേ നിൻ യാചകർ
ശാപത്തിന്റെ നിഴലും പാപത്തിന്റെ കറയും
ജന്മത്തിന്റെ അഴലായി വന്നീടില്ലേ ഇന്നും എന്നും ( പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aswaroodanaaya

Additional Info

Year: 
2011

അനുബന്ധവർത്തമാനം