പറയുവാനറിയാതെ

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും...
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊന്മയിൽപ്പീലിയാൽ കൂടൊരുക്കി...
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടേ....
ഇനിയീ ഹൃദയവിഷാദരാഗം 
നോവും നെഞ്ചിൻ സ്വരമാകും, നിറയും യാമിനിയിൽ...

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും...

ഏതോ തീരാശാപം പേറി
അലയുകയാണീ കതിരവനിന്നും...
നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ
ശ്രാവണ ചന്ദ്രനും ഒരു മോഹം...
പാരിജാത പൂവിരിയും പാതിരാവിൻ കടവിൽ...
ഒഴുകി വരും തെന്നലിന്റെ മിഴികളിലും മൗനം...
പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം...
മനസ്സിൻ തന്ത്രികളിൽ... ഉണരുന്നോർമ്മകളും..

സന്ധ്യയിലിന്നും പെയ്തൊരു മഴതൻ
ഗദ്ഗദമെന്നിൽ നിറയുന്നൂ...
പാലപ്പൂവിൻ മണമൊഴുകുന്നൂ...
നിമിഷദലങ്ങൾ പൊഴിയുന്നൂ...
നിറമിഴിയിൽ ജലകണങ്ങളുതിരുമാർദ്ര സന്ധ്യേ...
പിടയുമെന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ...
എരിയുമഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം...
നീലനിശീഥിനിയിൽ... നിറയും വേദനയിൽ....

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും...
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊന്മയിൽപ്പീലിയാൽ കൂടൊരുക്കി...
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടേ....
ഇനിയീ ഹൃദയവിഷാദരാഗം 
നോവും നെഞ്ചിൻ സ്വരമാകും, നിറയും യാമിനിയിൽ...

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും.. ഉം.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayuvanariyathe

Additional Info

അനുബന്ധവർത്തമാനം