കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ

ആ...
കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ
മൗനപരാഗങ്ങൾ തേടീ
കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ
മൗനപരാഗങ്ങൾ തേടീ

ചിറകുമൊതുക്കി മങ്ങിയ മനസ്സുകൾ
മഴവിൽക്കാവടിയാടീ
ഈ ശൃംഗാരശ്രീമയമേടയിൽ...

കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ
മൗനപരാഗങ്ങൾ തേടീ

ഈറൻ നിമിഷങ്ങളണഞ്ഞൂ
മോഹങ്ങൾ ഒളിച്ചു നിന്നു ചിരിച്ചൂ
ഈറൻ നിമിഷങ്ങളണഞ്ഞൂ
മോഹങ്ങൾ ഒളിച്ചു നിന്നു ചിരിച്ചൂ

പഞ്ചേന്ദ്രിയങ്ങളിൽ അമൃതം പൂശാൻ 
മാരകേളിയുണർന്നൂ
ഉത്സവമായ് മൽസരമായ്
ഉത്സവമായ് മൽസരമായ്
സപ്തസ്വരഗംഗാസംഗമമായ്

കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ
മൗനപരാഗങ്ങൾ തേടീ

ഇന്ദ്രിയമഞ്ചുമുണർന്നൂ കനവുകൾ
ഒളിച്ചു വന്നു പുണർന്നൂ
ഇന്ദ്രിയമഞ്ചുമുണർന്നൂ കനവുകൾ
ഒളിച്ചു വന്നു പുണർന്നൂ

ഉൾക്കാമ്പിലൂറിയ ലോലവികാരം 
സംഗീതമായൊഴുകീ
ഉത്സവമായ് മൽസരമായ്
ഉത്സവമായ് മൽസരമായ്
നാദതാളസരയൂപ്രവാഹമായ്

കുങ്കുമത്തുമ്പികൾ കുറുമൊഴിപ്പൂക്കളിൽ
മൗനപരാഗങ്ങൾ തേടീ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunkuma Thumbikal Kurumozhippookkalil

Additional Info

Year: 
1984

അനുബന്ധവർത്തമാനം