വെണ്ണിലാവിൻ പൂക്കളൊഴുകും

വെണ്ണിലാവിൻ പൂക്കളൊഴുകും 
വേമ്പനാടിൻ തിരകളേ..........
ഉത്രാടക്കാറ്റിൽ നിങ്ങടെ പൂക്കളങ്ങൾ മാഞ്ഞിടുമ്പോൾ 
നെഞ്ചുപൊട്ടുന്നു എന്റെ നെഞ്ചുപൊട്ടുന്നു 
തെയ് തെയ് തെയ് തകതോ തിത്തൈ തെയ് തെയ് തെയ് തകതോം 

വേലിയേറ്റം വന്നകാലം...വേർപിരിഞ്ഞുപോയി ഞങ്ങൾ
ആ......ആ......ആ......ആ ........
വഞ്ചിനീങ്ങി.....മാടംനീങ്ങി മനസ്സിലെ കളിവീടും മുങ്ങി 
വരമ്പിൽ ഞങ്ങൾചേർത്തു തീർത്ത പൂവണിയും തിരയിൽ മുങ്ങി 
തെയ് തെയ് തെയ്.................................തകതോം 
                                  (വെണ്ണിലാവിൻ..............നെഞ്ചുപൊട്ടുന്നു)
വേലിയിറക്കം വന്നകാലം....തേടിത്തേടി തോണി തേങ്ങി 
ഓ.......ആ.....ആ....ആ...........
മാടംപോയി മൈനപോയി...... മധുരസ്വപ്നം അകന്നുപോയി 
മനസ്സിൽ തങ്കം തീർത്ത കണ്ണിൽ പൂക്കളങ്ങൾ ബാക്കിയായി 
ഓ......ഓ......ഓ ..........ഓ  
എവിടെയായാലും ഓർമ്മ വഞ്ചിചാഞ്ചാടും
ഓണമാകുമ്പോൾ തെന്നൽ പാട്ടിൽ ഞാൻ കേൾക്കും 
ആ രാഗം...........എൻ രാഗം...........(2)
തെയ് തെയ് തെയ്...........................തകതോം  

"വെണ്ണിലാവിൻ.." | G Venugopal | Poovani