പകരം തരാനൊന്നുമില്ലെന്റെ

Year: 
2014
Pakaram tharaanonnumillente
Lyrics Genre: 
9
Average: 9 (1 vote)

പകരം തരാനൊന്നുമില്ലെന്റെ കൈയ്യിലീ 
ചെറിയൊരു ജന്മമല്ലാതെ..
അധികമാവില്ലൊന്നും നീ തന്ന സ്നേഹത്തിൻ 
മധുരമത്രക്കുമേലില്ലേ..
ഊം..ഊം..ഊം

ഓമനേ നിന്നെക്കുറിച്ചു  നിനക്കുമ്പോൾ 
ഓർമകൾക്കെന്നും വസന്തം എന്റെ..
ഓർമകൾക്കെന്നും വസന്തം (ഓമനേ..)
ഏതു വിഷാദവും നിർവൃതിയാക്കുന്ന..
ജീവാനുരാഗസുഗന്ധം നീയൊരു 
സ്നേഹാർദ്ര ചിത്രപതംഗം..
(പകരം..)

പരിഭവം പോലും പറഞ്ഞില്ല നീയൊന്നും പകരം ആശിച്ചുമില്ല.. 
ഒന്നും പകരമാശിച്ചതുമില്ല.. (പരിഭവം പോലും..)
കരുതി വെച്ചെന്നുമെനിക്കുമാത്രം തരാൻ 
നിധി പോലെ നിർമല സ്നേഹം..
ആർക്കും വിലയിടാനാവാത്ത സ്നേഹം..
(പകരം..)
 

Beautiful Melody By G Venugopal |"Pakaram tharaanonnumillente.."