കന്നിനിലാ

കന്നിനിലാ കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി
കണിമലരായി അണിഞ്ഞൊരുങ്ങി 
വിരുന്നുവരാനാരേ മുന്നിൽ
അവളെൻ മനസ്സിൽ അഴകിൻ വധുവായ് 
കനവിൻ നടയിൽ തെളിയും വിളക്കായ്....

കന്നിനില കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി....

പാടുന്നപാട്ടിൽ... പരിഭവമുണ്ടോ...
നോക്കുന്ന നോക്കിൽ തെളിമിന്നലുണ്ടോ...
പീലിമിഴിക്കോണുകളിൽ കുഞ്ഞുമണി പ്രാവുകൾപോൽ 
പ്രേമമെന്ന നൊമ്പരമുണ്ടോ....
കാറ്റുലക്കും താമരയിൽ താളമിടും നർത്തനമായ് 
എൻ ജന്മം പങ്കിടുവാൻ ഒരു ദേവീശില്പം തേടും ഞാൻ....

കന്നിനില കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി
കണിമലരായി അണിഞ്ഞൊരുങ്ങി 
വിരുന്നുവരാനാരേ മുന്നിൽ
അവളെൻ മനസ്സിൽ അഴകിൻ വധുവായ് 
കനവിൻ നടയിൽ തെളിയും വിളക്കായ്.....

കന്നിനില കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി....

കാണാതെയുള്ളിൽ.... കവിതകൾ മൂളും...
മൺവീണ പോലെ മയങ്ങുന്ന സ്നേഹം...
പൊൻവിരലിൽ തുമ്പുകളിൽ 
പൂവിതളായി പൂത്തുണരും 
പുഷ്യരാഗ വൈരമോതിരം 
ഒന്നു തൊടാൻ വെമ്പിടവേ 
മഞ്ഞുകണം പോലുരുകാൻ 
എൻ സ്വപ്നം പൂവണിയാൻ 
ഒരു മായാരൂപം തേടും ഞാൻ...

കന്നിനില കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി
കണിമലരായി അണിഞ്ഞൊരുങ്ങി 
വിരുന്നുവരാനാരേ മുന്നിൽ
അവളെൻ മനസ്സിൽ അഴകിൻ വധുവായ് 
കനവിൻ നടയിൽ തെളിയും വിളക്കായ്....

കന്നിനില കൈവളയും
കളഭമുകിൽ കസവൊളിയും
മിഴിയിമയിൽ മഷിയഴകും ചാർത്തി....

sgI0zhuJjCk