മഴ മഴ മഴയേ...

Year: 
2012
Mazha mazha mazhaye...
0
No votes yet

മഴ മഴ മഴ മഴ മഴയേ...
ചിന്നിച്ചിന്നി പെയ്യുന്ന മഴയേ....
മനസ്സിന്റെ കോണിൽ നീ മഴയേ....
പുലര്‍കാലനേരത്തു് കിനാവിന്റെ മേലെ നീ
പെയ്യുന്നുവോ മഴയേ....
മഴ മഴ മഴ മഴ മഴയേ...
ചിന്നിച്ചിന്നി പെയ്യുന്ന മഴയേ....
മനസ്സിന്റെ കോണിൽ നീ മഴയേ....
 
ഏലേലോ...ഓ....ഓ...ഓ...ഓ....
 
മേലേവാനിലെ....കാണാക്കാഴ്ച്ചയെ
മേഘക്കൂട്ടില്‍ നീ...എങ്ങാണോ...
കാണുമ്പോള്‍ മോഹമായ് നിന്നോടു് ചേരുവാന്‍...
ഓര്‍മ്മയില്‍ നോവുപോല്‍ നീയൊരു താളമായ്..
ഈ ഭൂവിലെ തണുവായ്....മഴയായ് പെയ്തു നീ...
മഴ മഴ മഴ മഴ മഴയേ...
ചിന്നിച്ചിന്നി പെയ്യുന്ന മഴയേ....
മനസ്സിന്റെ കോണിൽ നീ മഴയേ....
 
ഇടവപ്പാതിയായ് നീ പെയ്യും നേരമായ്
രാവിന്‍ മൌനമോ...വിറയാർന്നൂ....
കൌമാരനാളിലെ ഓര്‍മ്മകള്‍ പിന്നെയും
ആര്‍ദ്രമാം സ്വപ്നമായ് നെഞ്ചിലെ രാഗമായ്
ശ്രീരാഗമായ് പെയ്തു എന്നും ഭൂവില്‍ നീ....
 
മഴ മഴ മഴ മഴ മഴയേ.....
ചിന്നിച്ചിന്നി പെയ്യുന്ന മഴയേ....
മനസ്സിന്റെ കോണിൽ നീ മഴയേ....
പുലര്‍കാലനേരത്തു് കിനാവിന്റെ മേലെ നീ
പെയ്യുന്നുവോ മഴയേ....
മഴ മഴ മഴ മഴ മഴയേ...
ചിന്നിച്ചിന്നി പെയ്യുന്ന മഴയേ....
മനസ്സിന്റെ കോണിൽ നീ മഴയേ....
 

Mazhamazha Mazhaye - Poppins Malayalam Movie Official Song