വയനാടൻ മേട്ടിൽ

വയനാടൻ മേട്ടിൽ
മലവാഴത്തോപ്പിന്നരികിൽ
മാനോടും വഴിയിൽ
തിരുമാമലയോരച്ചെരുവിൽ
പൂത്താലിച്ചരടിൽ
മോഹനസ്വപ്നമൊരുക്കീ
പോരാം ഞാൻ കൂടേ
നിൻ പൂമലയോരക്കുടിലിൽ (2)

കളിയല്ലാ നാടൻ പെണ്ണേ..
കരിയിളകും കാനനമുണ്ട്‌
മലദൈവക്കോമരമുണ്ട്‌
ഭൂതത്താൻ പാറകളുണ്ട്‌ (2)
കിളിപാടും പൂവനമില്ലേ
പൂവിലകിൻ ചാരുതയില്ലേ
പൂഞ്ചോലക്കരയിലുറങ്ങാൻ
നിൻമേനിച്ചൂടുതരില്ലേ..
നിൻമേനിച്ചൂടുതരില്ലേ..

വയനാടൻ മേട്ടിൽ
മലവാഴത്തോപ്പിന്നരികിൽ
മാനോടും വഴിയിൽ
തിരുമാമലയോരച്ചെരുവിൽ
പൂത്താലിച്ചരടിൽ
മോഹനസ്വപ്നമൊരുക്കീ
പോരാം ഞാൻ കൂടേ
നിൻ പൂമലയോരക്കുടിലിൽ

പകലോനെപ്പാടിയുറക്കും
വർഷകാലരാവുവിറക്കും
കർക്കിടകം വാവുപിറക്കും
ആത്മാവുകൾ അലറിവിളിക്കും (2)

നീയേകും രക്ഷാമന്ത്രം
പൊൻതാലിച്ചരടിലിരിക്കേ
ദേവാ നീയരികിലിരുന്നാ-
ലാരാവും പകലായ്‌ മാറും.
ആ രാവും പകലായ്‌ മാറും.

വയനാടൻ മേട്ടിൽ
മലവാഴത്തോപ്പിന്നരികിൽ
മാനോടും വഴിയിൽ
തിരുമാമലയോരച്ചെരുവിൽ
പൂത്താലിച്ചരടിൽ
മോഹനസ്വപ്നമൊരുക്കീ
പോകാം നാം കൂടേ
ആ പൂമലയോരക്കുടിലിൽ(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vayanadan mettil

Additional Info

Year: 
1996

അനുബന്ധവർത്തമാനം