പിൻനിലാവിൻ കനക

തനനാനന തനനാനന തനനാനന നാ
തനനാനന തനനാനന തനനാനന നാ
തനന.. നനനാ താനനാ തനതാനനാ

പിൻനിലാവിൻ കനകലിപിയിൽ
വാനമെഴുതിയ കവിതകൾ
കണ്ണിനാലതു കരളിലെഴുതി നീ.. അഴകേ..
മഞ്ഞുപെയ്ത നിശീഥമായ് നിൻ
മന്ത്രമൗനമറിഞ്ഞു ഞാൻ
നിന്നു നിൻ.. പടിവാതിലിൽ വെറുതേ

കാറ്റുവീശിയ താളം.. കേട്ടു ഞാനകലെ
നിന്റെ കാൽ‌ത്തള തൻ നാദം കേട്ടു ഞാനവിടെ
എങ്കിലും നീ എങ്കിലും നീ.. മിണ്ടിടാതൊഴുകീ
എന്റെ മുന്നിലപാരമാമൊരു
മൂകസാഗര സാന്ദ്രനീലിമയായ്
പിൻനിലാവിൻ കനകലിപിയിൽ
വാനമെഴുതിയ കവിതകൾ..
കണ്ണിനാലതു കരളിലെഴുതി നീ.. അഴകേ

പൂവിടർന്നിടുമേതോ.. ലോലമാം സ്വരമോ
മണ്ണിൽ നീരല മായും... നേർത്ത നിസ്വനമോ
നിന്റെ ചുണ്ടിൽ തങ്ങിടുന്നോ.. നൂറു തേൻമൊഴികൾ
കേൾക്കുവാനതു കേൾക്കുവാനൊരു..
തെന്നലെന്നതുപൊലെ വന്നരികേ...
പിൻനിലാവിൻ കനകലിപിയിൽ
വാനമെഴുതിയ കവിതകൾ....
കണ്ണിനാലതു കരളിലെഴുതി നീ... അഴകേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pinnilavin kanaka

Additional Info

Year: 
2016

അനുബന്ധവർത്തമാനം