തെളിവെയിലഴകും

തെളിവെയിലഴകും.. ല ല ല...
മഴയുടെ കുളിരും.. ല ല ല...
മണ്ണിൽ ചേർന്നുണരുന്ന സംഗീതം...
കളിചിരിയുണരും... ഉണരും...
വഴികളിലൊഴുകി... ഒഴുകീ...
തമ്മിൽ നാം കൈമാറും പുന്നാരം...
കാലത്തുണരും നേരം കാണും മലരും...
രാവിൽ കുഴലൂതുന്നൊരു കാണാ കുയിലും...
അരികിൽ വരും... കഥ പറയും...
കനവുകളോ ചിറകണിയും...

കാണാതെ മേലാകെ ജലകണമെറിയും 
മഴയുടെ കളിവാക്കിൽ അടിമുടി നനയും...
ഈ മണ്ണിലായ് നീർത്തുള്ളികൾ
ഉതിർന്നെത്തി അലിഞ്ഞെത്തി പുതുമണമുയരും...
കരളിൽ ഒരു കുളിരുണരും... ഉം...

ആദ്യാനുരാഗത്തിൻ പുതുമഴമണികൾ 
ഇരുമനസ്സിൻതാളിൽ നനവുകളെഴുതീ...
ആ കണ്ണിലും ഈ കണ്ണിലും...
ഒരായിരം നിലാവിന്റെ തിരനുരയോഴുകീ...
പടവുകളിൽ പുഴ കയറീ...
പ്രണയികളറിയും കരളിലെയിതളിൽ...
വിണ്ണിൽ നിന്നുതിരുന്നൊരുന്മാദം...
ഇലയിൽ തെളിയും മലരിൽ വിരിയും 
പൊന്നിൻ പുലർകാല സല്ലാപം...
കാണുന്നതിനെല്ലാമൊരു ചേലും നിറവും...
കേൾക്കുന്നതിനെല്ലാമൊരു പാട്ടിൻ ശ്രുതിയും...
അവനുണരും അവൾ വിരിയും 
ഇരുപുഴയായ് ഇടകലരും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theliveyilazhakum

Additional Info

Year: 
2016

അനുബന്ധവർത്തമാനം