ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍

ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍
ഊഞ്ഞാലിടും മോഹമേ...
ഏഴല്ല എഴുനൂറു  വര്‍ണ്ണങ്ങളിലും നിന്റെ 
തൂവല്‍ കുടങ്ങള്‍ വിരിഞ്ഞുവോ... ഉം...
 
പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും 
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും 
മാറില്‍ നഖം കൊണ്ട് മാരോത്സവങ്ങള്‍ക്ക്
രേഖാപടം നെയ്തിടുന്നുവോ... ഉം...

ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍
ഊഞ്ഞാലിടും മോഹമേ...

കാല്‍ത്തളകള്‍ കിലുങ്ങിയും കൈ നഖേന്ദു മിനുങ്ങിയും 
കാതരേ ആതിരേ ആരെ നീ തേടുന്നു 
നിന്‍ നൂപുരം മെല്ലെ കൊഞ്ചുന്ന ശീലല്ലേ
ഇന്നോണ സംഗീത സാധകം... ഉം...

ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍
ഊഞ്ഞാലിടും മോഹമേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Etho kadinjool Kinavinte chillayil

Additional Info

Year: 
1989

അനുബന്ധവർത്തമാനം