പാവം പാവാട

പാവം പാവാടപ്രാവും വെമ്പാളപ്പാമ്പും ചങ്ങാത്തമായ്
നേരേ കാണുന്ന നേരം തൊട്ടയ്യോ തീരാച്ചങ്ങാത്തമായ്
തെല്ലു്കള്ളമില്ലാ കളിയല്ലിതുള്ളതാണേ
ഉള്ളുതൊട്ടു പാടും കഥതന്നെയാണെടോ
രണ്ടുപേരുമൊന്നായ് ഇനിബെല്ലുമില്ലബ്രേക്കും
കിടിലൻ കടലാധികാണാൻ പോര്
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി!

തടിരണ്ടും വീടുമുതൽ രഹരിപ്പാലരുവികളിൽ
ഒരുമുങ്ങാംകുഴിയിട്ടാപ്പകലും നീന്തി
തലമൂക്കും കാർന്നവരെ കുഴികുത്തി വീഴ്ത്തിയതിൽ
തിരികുത്തിക്കളിയാക്കി കുറുകേ പാഞ്ഞൂ
പകിട തിരിഞ്ഞ് കറങ്ങിക്കിറുങ്ങ് ആവേശപ്പാടത്ത്
ചിറകുവിരിച്ചു പറന്ന് പറന്ന് അതിരില്ലാ മാനത്ത്
പാമ്പിന്റെ വാലായീ പാവാടപ്രാവ്!
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി!

വഴിതെറ്റി വന്നണയും അയലത്തെ കോഴികളേ
കറിവച്ചും കെണിയാകും പണിയൊപ്പിച്ചും
അടിതെറ്റും കാലുകളാൽ കരകാട്ട ചോടിളകി
ഉടുമുണ്ടോ ചുരുളാക്കി തലയിൽ കെട്ടി
കുറുമ്പുവിതച്ച് കുഴലുവിളിച്ച് തോന്ന്യാസക്കാറ്റായി
ഉഴവുതറയിൽ നുറുങ്ക് മയങ്ങും ഇടിവെട്ടും നേരത്ത്
ആരാലും മോഹിക്കും ആഘോഷക്കൂട്ട്
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി!

Paavada Songs Audio Juke Box| Prithviraj Sukumaran, Anoop Menon | Official