അക്ഷരപ്പൂക്കൾ ഇറുക്കാൻ

അക്ഷരപ്പൂക്കൾ ഇറുക്കാൻ കൊരുക്കാൻ
അറിവിന്റെ ഹാരങ്ങൾ തീർക്കാൻ
അണിയണിയായ് വരും ഞങ്ങളിൽ ചോരിയുക
അമൃതവർഷം ഗുരുനാഥാ ..
അമൃതവർഷം ഗുരുനാഥാ ..

ഇരുളലകൾ അകലട്ടെ..
ജീവിതം പാരിൽ ഇതളിതളായ്‌ വിരിയട്ടെ
ഇന്നലെകളേകിയൊരു നന്മയുടെ പാത
ഇന്നിലേയ്ക്കായ് വളരട്ടെ
 
അക്ഷരപ്പൂക്കൾ ഇറുക്കാൻ കൊരുക്കാൻ
അറിവിന്റെ ഹാരങ്ങൾ തീർക്കാൻ
അണിയണിയായ് വരും ഞങ്ങളിൽ ചോരിയുക
അമൃതവർഷം ഗുരുനാഥാ ..
അമൃതവർഷം ഗുരുനാഥാ ..
അക്ഷരപ്പൂക്കൾ...

അഖിലജന കോടിക്കു സൗഖ്യമുണ്ടാകാൻ
അന്യരുടെ വാക്കുകൾ സംഗീതമാകാൻ
അസ്തമയമില്ലാത്ത സൂര്യനുദിക്കാൻ
അഴകൊഴുകുമൊരുവഴി തെളിക്ക ഗുരുനാഥാ

Akshara Pookal Irukkam Korukkam - Namukkore Akasam Song