ആ‍ടും മഞ്ചത്തിൽ

ആ‍ടും മഞ്ചത്തിൽ അമ്പിളിമാമന്റെ
കൂടിരുന്നതാടുന്നതാരാണ്
അത്തം ചിത്തിര ചോതി
ഇരുപത്തി എട്ടുണ്ടേ കൊച്ചമ്മമാർ
നക്ഷത്രക്കൊച്ചമ്മമാർ
നക്ഷത്രക്കൊച്ചമ്മമാർ

വെറ്റിലേം തിന്ന് വെടിപറഞ്ഞമ്മാവൻ
പൊട്ടിച്ചിരിക്കുന്നുണ്ടേ
താഴത്തെ ആറ്റിലെ ആമ്പൽക്കന്യകൾ
ആടകളില്ലാതെ നീരാടി നിൽക്കുന്നതമ്മാവൻ കാണുന്നുണ്ടേ
ഒളി കണ്ണാലെ കാണുന്നുണ്ടേ
കൊതി കൊണ്ടു പനിക്കുന്നുണ്ടേ

നക്ഷത്രക്കൊച്ചമ്മ കോപം കൊണ്ടേ
ഒറ്റയൊരുന്തിനു തള്ളിയിട്ടേ
ആട്ടു കട്ടിലീന്നമ്മാവൻ താഴെ വീണേ
ആട്ടു കട്ടിലീന്നമ്മാവൻ താഴെ വീണേ
ദാ നമ്മുടെ അമ്പിളിമാമൻ
തക്കിട തരികിട തെയ്
താഴെ തോട്ടിൽ മറിഞ്ഞു വീണേ
തക്കിട തരികിട തെയ്
ആമ്പല്‍പ്പൂ കന്യകളതുകണ്ടയ്യത്തട നാണം
തെയ് തക്കിട തരികിട തെയ് തെയ്
തെയ് തെയ് തെയ് തെയ് തരികിട
തരികിട തെയ്

ആഴക്കു മൂഴക്ക് വെള്ളം കുടിച്ചാലും
ആമ്പൽക്കുളത്തിൽ കിടന്നു മറിയുമ്പം
അമ്മാവനെന്തൊരു തന്തോഴം
അമ്മാവനെന്തൊരു തന്തോഴം
ഓ തന്തോഴം തന്തോഴം തന്തോഴം

ആടിയാടി അങ്ങേക്കരേക്കൂടെ
ആ പോണതാരാണേ
ഏയ് ഏയ് ഏയ്
ആടിയാടി അങ്ങേക്കരേക്കൂടെ
ആ പോണതാരാണേ
അമ്പഴത്താഴത്തെ അമ്മിണിക്കുട്ടീടെ
അൻപുറ്റ മണിമാരനാണോ അതോ തമ്പ്രാക്കളാരാനോ
ആരായാലും നമുക്കെന്താ
കണ്ണടച്ചോ ഹെയ് ഹെയ് കണ്ണടച്ചോ
കണ്ണടച്ചോ കണ്ണടച്ചോ
പൂച്ച പാലു കുടിച്ചോട്ടെ
പൂച്ച പാലു കുടിച്ചോട്ടെ

നമ്മക്കിനി ഒരു ജന്മമുണ്ടെങ്കിലതമ്മിണിക്കുട്ടി
പാലൂട്ടി വളർത്തുന്ന കുഞ്ഞിക്കുറിഞ്ഞ്യാരായ് തന്നെ വേണം
നാരായണാ എന്റെ നാരായണാ
പാലം കടക്ക്വോളം നാരായണാ
പാലം കടന്നാലോ കൂരായണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadum manchathil

Additional Info

Year: 
1988

അനുബന്ധവർത്തമാനം