അരികിലേക്കിനിയും

അരികിലേക്കിനിയും നീ ചേര്‍ന്നുനില്‍ക്കൂ
മകരമാസത്തിലെ നഗരസന്ധ്യേ
അണിവിരല്‍ നീട്ടും നിന്‍ നിശ്വാസമല്ലയോ
ശിവമല്ലിപ്പൂവുകളായി.. ശിവമല്ലിപ്പൂവുകളായി...
(അരികിലേക്കിനിയും...)

മഴവില്ലും വസന്തവും കുയിലിന്‍റെ പഞ്ചമവും
സ്ത്രീധനം ചോദിച്ചുകൊണ്ടേ.. (മഴവില്ലും..)
വിളിപ്പുറം നില്‍ക്കുമീ രാവിനെ കണ്‍‌മുനയാല്‍
വിലക്കുന്നതും ഞാന്‍ കണ്ടു.. (വിളിപ്പുറം.. )
കണ്ടു.. ആഹാ.. കണ്ടു.. ആഹാ.. ഞാന്‍ കണ്ടു‍...
(അരികിലേക്കിനിയും... )

എന്നെയും നിന്നെയും തമ്മിലിണക്കുമീ
ധന്യമുഹൂര്‍ത്തമിതേതു രാഗം..
ആ.. ആ.. ആ... (എന്നെയും.. )
വിഷുക്കിളിത്തൂവലാലോമനേ നിന്‍ ചിരി ഞാന്‍
പകര്‍ത്തുമ്പോളെന്തിനീ നാണം.. (വിഷുക്കിളി.. )
നാണം.. ആഹാ.. നാണം.. ആഹാ.. എന്തിനീ നാണം...
(അരികിലേക്കിനിയും... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Arikilekkiniyum

Additional Info

Year: 
1991

അനുബന്ധവർത്തമാനം