തേനാരിക്കാട്ടില്‍

തേനാരിക്കാട്ടില്‍ തേന്മാവ് പൂത്തു
തേനാരിക്കാട്ടില്‍ തേന്മാവ്പൂത്തു
ജുംബാരെ.. ജുംബാ.. ജുംബാരെ..ജുംബാ
ജുംബാരെ.. ജുംബാ.. ജുംബാരെ..ജുംബാ

തേനാരിക്കാട്ടില്‍ തേന്മാവ് പൂത്തു
തേനാരിക്കാട്ടില്‍ തേന്മാവ് പൂത്തു
തേന്മുളം കൂട്ടില്‍ പൂങ്കിളി പാടി
തേന്മുളം കൂട്ടില്‍ പൂങ്കിളി പാടി
മയില്‍പ്പീലികള്‍ ചൂടും മോഹങ്ങള്‍
മുളം പൂങ്കുഴലേകും.. തേനും പാലും..
തേനാരിക്കാട്ടില്‍ തേന്മാവ് പൂത്തു
തേന്മുളം കൂട്ടില്‍ പൂങ്കിളി പാടി

ഇളം തളിര്‍ മുളയുടെ ഇളകിടുന്നിലകളില്‍
പളുങ്കൊളി വിടരുന്നു ചാലേ..ആ ..ആ (2)
തേന്‍‌ചോലക്കാറ്റു വന്നു.. പൂമാടം കണ്ണുചിമ്മി
മൂവന്തിപ്പാലയുടെ പൂങ്കൊമ്പില്‍ പൂവിടര്‍ന്നു.. (2)
തേന്മലക്കാട്ടിലെ തേവര്‍തന്‍ തേരിന്റെ വര്‍ണ്ണം പോലെ
പഞ്ചമിരാവിന്റെ.. പൂങ്കുടില്‍ മുറ്റത്തെ തേന്‍‌കിണ്ണം

മലയുടെ മടിയില്‍.. തെനവയല്‍ നടുവില്‍
മഴമുകിലുണരുന്ന മേളം..ആ ..ആ (2)
രാവിന്റെ കൊമ്പില്‍ നിന്നും..
തേന്‍പഴം കൊണ്ടുവായോ...
മാവിന്റെ ചില്ലയിലെ.. പൂകൊണ്ടു വന്നു തായോ (2)
ചെന്തളിര്‍ നെന്മണി പൂവിട്ടു പൂവിട്ടു..
തുള്ളും പോലെ...
ഓമനപ്പാലകള്‍ കാറ്റലതാളത്തില്‍ തീയാടും...
(തേനാരിക്കാട്ടില്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenarikkattil

Additional Info

Year: 
1985

അനുബന്ധവർത്തമാനം