ആ വനിയിൽ തിരുവാതിരയിൽ

ആ വനിയിൽ തിരുവാതിരയിൽ
കണ്ടു ഞാൻ ആദ്യമായ് നിൻ മുഖം
ചന്ദ്രകാന്ത മന്ദഹാസം സാന്ധ്യരാഗമാം കപോലം
അധരം മധുരം നയനാഭിരാമം....

ആവണിയിൽ ഋതുപൗർണ്ണമിയിൽ
കേട്ടു ഞാൻ ആർദ്രമാം നിൻ സ്വനം
പ്രിയതര സാന്ദ്രഭാവം ഹൃദയവിലോല രാഗം
സുഭഗം സുഖദം ആലാപനാമൃതം...

കളമൊഴികേട്ടുണർന്ന ഗ്രാമസന്ധ്യകൾ
ഹിമകണമേറ്റ കർണ്ണികാര രാജികൾ
പവിഴം പൊഴിയും തൊടിയിൽ നീയും ഞാനും
മധുരം വിളയും ചൊടിയിൽ ചിരിയും തേനും
അലസമലസമൊഴുകിയൊഴുകി
അരിയലഹരി തഴുകിത്തഴുകി
കളമുരളിയിലുണരുമൊരസുലഭ ലയസ്വരജതികളിലിനി
മുഴുകാം പ്രിയനേ പകരൂ നിൻ  ഗാനം വീണ്ടും...

ഏതോ................ തീരങ്ങൾ കാത്തു നിൽപ്പൂ
അങ്ങകലേ...........
ഹേമന്ദയാമിനി പൂ ചൂടി നിൽക്കവേ...
അണയൂ സഖി നീ അരികിൽ പാടാമെന്നും
അഴകിൻ അലകൾ കിനിയും ഗാനം വീണ്ടും
ആടാം പദമിന്നാ പ്രണയത്തിൻ കുളിരിൽ
മൂടാം നറുമുത്തങ്ങളാലപ്പൊൻ കവിളിൽ
ഒരുയുഗമതിലൊരുലയമലയുകയനുദിനമനുപദമിനി
ഇരവും പകലും എന്നും നമ്മൾക്കായ് മാത്രം

ഗാനം കേൾക്കാൻ : eenam.com