ആകാശം നീലക്കുട

ആകാശം നീലക്കുട നിവർത്തി
ആഷാഢം മുത്തുമണി വിതറി
അനുരാഗവാനിൽ നീന്തും
അരയന്ന ലേഖ പോലെ
ആരോമലേ... നീ വരൂ..നീവരൂ..നീ വരൂ
ആരോമലേ... നീ വരൂ..
ആകാശം...............

പൂമരങ്ങളെങ്ങും നിഴൽ പാകുമെന്റെ തൊടിയിൽ
വന്ന കാറ്റിൽ നിന്റെ സുഗന്ധമിന്നു പുൽകി
ലാസ്യമാടുന്നിതാ..... രാത്രി മന്ദാരങ്ങൾ
ലാസ്യമാടുന്നിതാ....... രാത്രി മന്ദാരങ്ങൾ...
കണ്ണിലേതോ കിനാവിൽ പൊഴിഞ്ഞൂ ഹിമത്തുള്ളികൾ..
ഈ നീലരാവിലോലും കുളിർതെന്നൽ പോലെ മുന്നിൽ
ആരാധികേ...... നീ വരൂ..നീവരൂ..നീ വരൂ....
ആരാധികേ നീ വരൂ.......
ആകാശം...........

പാടുമെൻ പദങ്ങൾ പരാഗമായി നിന്നിൽ
പ്രേമ ഗീതമെഴുതും ഹൃദയങ്ങളേറ്റു ചൊല്ലും
ചൊടികൾ വിടരുന്നുവോ ചുംബനം കൊള്ളുവാൻ
ഉള്ളിലൂറുന്നിതാ രാഗവർഷങ്ങൾ തൻ സന്ധ്യകൾ
ഈ ആദ്യയാമലതകൾ മൃദുശയ്യ തീർത്തവനിയിൽ
അനുരാഗിണീ ... നീ വരൂ..നീവരൂ..നീ വരൂ
അനുരാഗിണീ ... നീ വരൂ..

ഗാനം കേൾക്കാൻ : eenam.com