പൂത്തുമ്പീ പൂങ്കഴുത്തില്‍

പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം.. നോക്കിയൊരുക്കണതാരാണ്
സദ്യയൊരുക്കി മേളമൊരുക്കി
പന്തലില്‍ വരുവതാര് ആരോ അവനാരോ
താഴേ പുതുവിള കനിയണ വയലില്‍
ചേറില്‍.. കുളിരടി പുതയണ ചേലില്‍
തക്കിളിയിക്കിളി ആടിപ്പാടി..
മാലയോഗം മാലയോഗം മാലയോഗം
മാലയോഗം...

പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം.. നോക്കിയൊരുക്കണതാരാണ്

മകരം വന്നില്ലേ മാടം കുളിര്‍ത്തില്ലേ..
മംഗലം വന്നിട്ടും കണ്ണീരു തോര്‍ന്നില്ലേ
കാണം വിറ്റും ഓണം വിറ്റും.. പൂത്താലി തീര്‍ന്നില്ലേ..ആ 

പെണ്ണിനൊരു താലിയിടാന്‍..
പെണ്ണോളം പൊന്‍‌പണമോ...
മണ്ണും പെണ്ണും ദേവതയെന്നൊരു പഴമൊഴിയെഴുതിയ മനമേ..
വിണ്ണിന്‍ മോഹം മാത്രം... മണ്ണിന്‍ മാറില്‍ ദൂരെ.. ദൂരെ

പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം.. നോക്കിയൊരുക്കണതാരാണ്

നീയെന്നില്‍ അമ്മയല്ലേ.. പൊന്നോമല്‍ പെങ്ങളല്ലേ
കണ്ണീര്‍ക്കയങ്ങളില്‍ നിന്‍ പൊന്‍‌താലി വീഴല്ലേ
നിറമെയ് ചിരിയാടും പുഞ്ചിരി കാണാന്‍...ആ ..
നൊമ്പരമലിയാനായ് കൂടെവരും ഞാന്‍
നിന്നില്‍ പൂക്കും സ്വപ്നം വിണ്ണിന്‍...
നിലവറനിറയണ കതിരായ്
വീണ്ടും മണ്ണില്‍ തീര്‍ക്കും.. സ്വര്‍ഗ്ഗം നാളെ.. നാളെ.. നാളെ

പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം.. നോക്കിയൊരുക്കണതാരാണ്
സദ്യയൊരുക്കി മേളമൊരുക്കി
പന്തലില്‍ വരുവതാര് ആരോ അവനാരോ
താഴേ പുതുവിള കനിയണ വയലില്‍
ചേറില്‍.. കുളിരടി പുതയണ ചേലില്‍
തക്കിളിയിക്കിളി ആടിപ്പാടി..
മാലയോഗം മാലയോഗം മാലയോഗം
മാലയോഗം...

പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം.. നോക്കിയൊരുക്കണതാരാണ് (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothumbi poonkazhuthil

Additional Info

Year: 
1990

അനുബന്ധവർത്തമാനം