താമര പൂമിഴിപൂട്ടിയുറങ്ങൂ

ആരിരരാരിരാരോ..ആരിരാരാരിരാരോ
ആരിരരാരിരാരോ..ആരിരാരാരിരാരോ

താമര പൂമിഴിപൂട്ടിയുറങ്ങൂ...
തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..
പെണ്ണായ് പിറന്നാലുറങ്ങാന്‍ നേരം
പിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ..
താമര പൂമിഴിപൂട്ടിയുറങ്ങൂ...
തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..

യൗവ്വന പ്രായത്തിലെത്തും വരെയ്ക്കും
അവ്വണ്ണം മാതാപിതാള്‍ക്കധീനം...
കല്യാണകര്‍മ്മം കഴിഞ്ഞാലവള്‍ക്ക്
കാണപ്പെടും ദൈവം ഭര്‍ത്താവ് മാത്രം...
ഭര്‍ത്താവ് മാത്രം...
താമര പൂമിഴിപൂട്ടിയുറങ്ങൂ...
തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..

വാര്‍ദ്ധക്യം വന്നാല്‍.. മക്കള്‍ക്കധീനം
നഃ സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി  പെണ്ണെ
മൊട്ടിട്ടു നില്‍ക്കും നിന്നാശകളെല്ലാം
പൊട്ടിവിടരാതെ പോകും ചിലപ്പോള്‍..
കെട്ടിപ്പിടിച്ച നിന്‍ സങ്കല്പമെല്ലാം
കെട്ടഴിഞ്ഞൂഴിയില്‍.. വീഴും ചിലപ്പോള്‍
വീഴും ചിലപ്പോള്‍...
താമര പൂമിഴിപൂട്ടിയുറങ്ങൂ...
തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..

എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെ
ചിത്തം കൊതിച്ചാല്‍.. ഫലമില്ല കുഞ്ഞേ..
പെണ്ണിനെ സൃഷ്ടിച്ച ദൈവം അവള്‍ക്ക്‌
കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു...
കൊടുത്തിങ്ങയച്ചു...

താമര പൂമിഴിപൂട്ടിയുറങ്ങൂ...
തങ്കക്കുടമേ.. ഞാന്‍ താരാട്ടു പാടാം..
ആരിരാരോ ..ആരാരോ ..
ആരിരാരോ ..ആരാരോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
tharama poomizhi

Additional Info

Year: 
1971

അനുബന്ധവർത്തമാനം